Munnar VIBGYOR Tourism

 ജില്ലാ ഭരണകൂടം അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് 'മൂന്നാർ വിബ്ജിയോർ ടൂറിസം'.

മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, മൂന്നാർ ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനുവേണ്ടി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിബ്ജിയോർ ടൂറിസം.

മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു കൊണ്ട് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറിൽ ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, ഭക്ഷണശാലകൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പോലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും ഇനി മുതൽ സഞ്ചാരികൾക്ക് 'വിബ്ജിയോർ' ആപ്പ് വഴി വിരൽത്തുമ്പിൽ ആകും.

മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെ കുറിച്ചും സസ്യലതാദികളെ കുറിച്ചും വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.

നെറ്റ്‌വർക്ക് ലഭ്യമായില്ലെങ്കിലും പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിൽ പ്രോഗ്രസീവ് വെബ് ആപ്പ് ആയിട്ടാണ് വിബ്ജിയോർ ടൂറിസത്തിന്റെ ആപ്പ് പ്രവർത്തിക്കുന്നത്. ഒരേസമയം വെബ്സൈറ്റ് മാതൃകയിലും മൊബൈൽ ഉപയോഗിക്കുന്നവർക്ക് ആപ്ലിക്കേഷൻ എന്ന രീതിയിലും ഇത് പ്രവർത്തിക്കും.

Things to do

Meesapulimala day trek

Start Time: 6am | End Time: 12 pm

1200 1200

Anakkulam Wild Elephant Village Tour ( V

Start Time: 10:30 am | End Time: 9 pm

6450 6500

Munnar Tea Trail with factory Experienc

Start Time: 9.30 - 9.45 AM | End Time:

1000 1500