ജില്ലാ ഭരണകൂടം നേതൃത്വം നൽകുന്ന പുതിയ പദ്ധതിയാണ് 'മൂന്നാർ വിബ്ജിയോർ ടൂറിസം'.
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, മൂന്നാർ ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനുവേണ്ടി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിബ്ജിയോർ ടൂറിസം.
മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു കൊണ്ട് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറിൽ ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം.
Things to do


