Eravikulam National Park

Eravikulam National Park

 മൂന്നാർ ടൂറിസത്തിനു  പുതു ജീവൻ പകർന്നു കൊണ്ട് രാജമല (എരവികുളം നാഷണൽ പാർക്ക്‌ ) സഞ്ചാരികൾക്കായി 19 നു തുറക്കും.

       മൂന്നാർ വൈൽഡ് ലൈഫ്  ഡിവിഷനു കീഴിലുള്ള രാജമല (എരവികുളം നാഷണൽ പാർക്ക്‌ ) സഞ്ചാരികൾക്കായി 19 നു തുറക്കും. അതോടൊപ്പം ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചുറി,  പാമ്പാടും ഷോലെ നാഷണൽ പാർക്ക്‌,  മതികെട്ടാൻ ഷോലെ നാഷണൽ പാർക്ക്‌ കളിലെ എക്കോ ടൂറിസം പ്രോഗ്രാമുകളും തുറന്നു നൽകാൻ തീരുമാനം ആയി.

            കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകള്‍ക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ പത്തു വയസ്സിനു താഴേയുള്ള കുട്ടികള്‍ക്കും 65 നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം  അനുവദിക്കുകയില്ല. താമസിക്കുതിനും കഫറ്റീരിയല്‍ ഇരുന്നുകഴിക്കുതിനും ആദ്യഘട്ടത്തില്‍ വിലക്കുണ്ട്. എന്നാല്‍ ഭക്ഷണം പാഴ്സലായി ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

        സെന്ററിലേക്ക് പ്രവേശിക്കു എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതലാണ് താപനിലയെങ്കില്‍ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി  വൈദ്യസഹായം നല്‍കും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എിവ ഒരുക്കും. മാസ്‌ക്, സാനിറ്റൈസര്‍, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളില്‍ ശുചിമുറികള്‍, എിവ സെന്ററുകളില്‍ ഉറപ്പാക്കും. കേന്ദ്രങ്ങളില്‍ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല.

 പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാര്‍ക്ക് ചെയ്യുതിന് മുമ്പ് ടയര്‍ അണുവിമുക്തമാക്കണം. പകല്‍ മാത്രമായിരിക്കും ട്രക്കിംഗ്.  ഒരു ബാച്ചില്‍ ഏഴുപേരെവരെ അനുവദിക്കും. കാട്ടിലേയ്ക്ക്കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകള്‍ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളില്‍ ഡ്രൈവര്‍ക്യാബിനും സന്ദര്‍ശക ഭാഗവും വേര്‍തിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും. സഫാരിക്കിടെ പുറത്തിറങ്ങാന്‍ പാടുള്ളള്ളതല്ല. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം, ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം.

      മ്യൂസിയം /ഇന്റര്‍ പ്രട്ടേഷന്‍ സെന്ററുകളില്‍ ഒരേ സമയം 10 പേര്‍ക്കും,  ഇക്കോഷോപ്പുകളില്‍ അഞ്ചുപേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട  ചുമതല ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുമായിരിക്കും. 

 Click here to View more details and book tickets 

Things to do

Explore Munnar city On Tuk tuk

Start Time: 9am | End Time: 5pm

1800 1800

DAY TRIP FROM COCHIN

Start Time: 7 am | End Time: 7pm

8500 9000

Munnar Sight seeing with Guide

Start Time: 9am | End Time: 5pm

4000 4500